ചൊവ്വയിൽ മനുഷ്യൻ 7000 കിലോ പാഴ്‌വസ്‌തുക്കൾ തള്ളിയതായി പഠനം
വാഷിങ്‌ടൺ> ചൊവ്വ ധൗത്യം പുരോഗമിക്കുമ്പോൾ ഇതിനോടകം തന്നെ മനുഷ്യൻ ചൊവ്വയിൽ 7000 കിലോ പാഴ്‌വസ്‌തുക്കൾ തള്ളിയതായി പഠനം. വെസ്റ്റ് വിർജീനിയ യൂണിവേഴ്‌സിറ്റിയിലെ റോബോട്ടിക്സ് വിഭാഗം ഗവേഷകനായ കാഗ്രി കിലികിന്റെ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. റോബോട്ടിക്‌സ് സ്‌ഫോടനങ്ങളുടെ ഫലമായി 7118.6 കിലോ പാഴ്‌വസ്‌തുക്കൾ ചുവന്ന ഗ്രഹത്തിൽ എത്തിയതായി കാഗ്രി കിലിക് പറയുന്നു. ഹാർഡ്‌വെയറുകളും നിഷ്‌ക്രിയ ബഹിരാകാശ പേടകങ്ങളും തകർന്ന ബഹിരാകാശ പേടകങ്ങളുമാണ് ഇവയിൽ പ്രധാന മൂന്ന് പാഴ്‌വസ്‌തുക്കൾ. ചൊവ്വ ദൗത്യത്തിന്റെ ഭാഗമായി വിക്ഷേപിച്ച ബഹിരാകാശ പേടകങ്ങൾ തകർന്നാണ് ചൊവ്വയുടെ ഉപരിതലത്തിൽ ഇത്രയധികം പാഴ്‌വസ്‌തുക്കൾ എത്തിയത്. OH MY Our extraterrestrial helicopter spotted the parachute and back-shell that guided the @NASAPersevere rover to the surface of Mars over a year ago. And what a sight Read on deshabhimani.com