പക്ഷി ഇടിച്ചു; കാഠ്മണ്ഡുവിനു സമീപം ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കി

phoo credit: x


കാഠ്മണ്ഡു > പക്ഷിയിടിച്ചതിനെ തുടർന്ന്‌ കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്ന ഹെലികോപ്റ്റർ  അടിയന്തരമായി ഇറക്കി. അഞ്ച് യുഎസ് പൗരന്മാരുമായി  ഞായറാഴ്ച  കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്നു ഹെലികോപ്റ്റർ. കാഠ്മണ്ഡുവിൽ നിന്ന്‌ 50 കിലോമീറ്റർ കിഴക്ക് ബനേപയിലാണ്‌ അടിയന്തരമായി ഇറക്കിയത്‌. ഹെലി എവറസ്റ്റ് എയർലൈൻസിന്റെ 9N-AKG ഹെലികോപ്റ്റർ എവറസ്റ്റിന്റെ ഗേറ്റ്‌വേയായ ലുക്‌ലയിൽ നിന്ന് വരികയായിരുന്നു.  രാവിലെ 11 മണിയോടെയാണ്‌  പക്ഷിയുമായി ഇടിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഹെലികോപ്റ്ററിൽ അഞ്ച് യുഎസ് പൗരന്മാരും ഒരു നേപ്പാളി പൈലറ്റും ഉണ്ടായിരുന്നുവെന്ന് എയർലൈൻ അറിയിച്ചു. ഹെലികോപ്റ്ററിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല. എന്നിരുന്നാലും അടുത്ത യാത്രയ്‌ക്കു മുമ്പ്‌ ഹെലികോപ്റ്റർ സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് എയർലൈൻ അറിയിച്ചു. Read on deshabhimani.com

Related News