വിയറ്റ്‌നാം 
കെട്ടിടത്തിൽ 
തീപിടിത്തം, 56 മരണം



ഹനോയി വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിൽ ഒമ്പതുനില കെട്ടിടത്തിൽ തീപിടിച്ചതിൽ 56 പേർ മരിച്ചു. ഇതിൽ നാല്‌ കുട്ടികളുമുണ്ട്‌. രക്ഷപ്പെടുത്തിയ എഴുപതുപേരിൽ 54ഉം ചികിത്സയിലാണ്‌. മരിച്ചതിൽ 39 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്‌. ചൊവ്വ അർധരാത്രിയാണ്‌ തീപിടിത്തമുണ്ടായത്‌. കെട്ടിടത്തിലേക്കുള്ള ഇടുങ്ങിയ വഴിയിലൂടെ രക്ഷാപ്രവർത്തകർക്ക്‌ എളുപ്പത്തിൽ എത്താനാകാത്തതാണ്‌ ദുരന്തത്തിന്റെ ആക്കം കൂട്ടിയത്‌. 150 പേർ താമസിക്കുന്ന ഭവന സമുച്ചയത്തിലാണ്‌ അഗ്നിബാധയുണ്ടായത്‌. വാഹനങ്ങൾ നിർത്തുന്നയിടത്ത്‌ ആരംഭിച്ച തീ മറ്റ്‌ നിലകളിലേക്ക്‌ പടരുകയായിരുന്നു. കെട്ടിട ഉടമയെ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്‌. അന്വേഷണം പുരോഗമിക്കുന്നു. Read on deshabhimani.com

Related News