ജി 20 ഉച്ചകോടിയില്‍ 
ഷി ജിൻപിങ്‌ വന്നേക്കില്ല



ബീജിങ്‌ ഇന്ത്യയിൽ നടക്കുന്ന ജി–-20 ഉച്ചകോടിയിൽ ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ്‌ പങ്കെടുത്തേക്കില്ല. ഉച്ചകോടിയിൽ ഷി പങ്കെടുക്കുന്നതിനെപ്പറ്റി ഇതുവരെ സ്ഥിരീകരണമായിട്ടില്ലെന്ന്‌ അധികൃതർ അറിയിച്ചു. ഷി പങ്കെടുക്കുന്ന കാര്യത്തിൽ ഇപ്പോൾ ഒന്നും പറയാനില്ലെന്ന്‌ ചൈനയുടെ വിദേശ വക്താവ് വാങ് വെൻബിൻ ബീജിങ്ങിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനീസ്, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്, ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഋഷി സുനക്, ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ബ്രസീൽ പ്രസിഡന്റ്  ലുല ഡ സിൽവ എന്നിവരുൾപ്പെടെ ഭൂരിഭാഗം ജി 20 നേതാക്കളും ഉച്ചകോടിയിൽ പങ്കെടുക്കും. സെപ്‌തംബർ ഒമ്പതിനും 10നുമാണ്‌ ഉച്ചകോടി. Read on deshabhimani.com

Related News