മാർപാപ്പ മംഗോളിയയില്‍
ഊലൻബാതർ ഫ്രാൻസിസ് മാർപാപ്പയുടെ മംഗോളിയൻ സന്ദർശനം ആരംഭിച്ചു. 1450 പേർമാത്രമുള്ള കത്തോലിക്കാ സമൂഹമാണ് മംഗോളിയയിലേത്. പ്രസിഡന്റ് ഉഖ്നാഗിൻ ഖുറെൽസുഖുമായി മാർപ്പാപ്പ കൂടിക്കാഴ്ച നടത്തി. മംഗോളിയയുടെ മതസ്വാതന്ത്ര്യത്തിന്റെ പാരമ്പര്യത്തെ അദ്ദേഹം പ്രശംസിച്ചു. പിന്നീട് സെന്റ് പീറ്റർ ആൻഡ് പോൾ കത്തീഡ്രലിൽ പുരോഹിതന്മാരുമായും മിഷനറിമാരുമായും കൂടിക്കാഴ്ച നടത്തി. ചൈനയുടെ വ്യോമാതിർത്തി വഴി മംഗോളിയയിലേക്ക് കടക്കവെ മാര്‍പാപ്പ ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങിന് ആശംസാ സന്ദേശം അയച്ചിരുന്നു. Read on deshabhimani.com