പാകിസ്ഥാനിൽ 60 ലക്ഷംപേര്‍ പട്ടിണിയിൽ ; പ്രളയത്തിൽ 90 ലക്ഷം ഏക്കർ കൃഷിഭൂമി നശിച്ചു
ഇസ്ലാമാബാദ് പാകിസ്ഥാനിൽ 60 ലക്ഷംപേര്‍ കടുത്ത ഭക്ഷ്യക്ഷാമം നേരിടുകയാണെന്ന് ലോകബാങ്ക് റിപ്പോർട്ട്. കഴിഞ്ഞവർഷം ജൂണിൽ നടന്ന പ്രളയമാണ് പാക് ജനതയ്‌ക്ക് കടുത്ത ആഘാതമേൽപ്പിച്ചത്. പ്രളയത്തിൽ ലക്ഷക്കണക്കിന് വളർത്തുമൃഗങ്ങൾ ചത്തു. 90 ലക്ഷം ഏക്കർ കൃഷിഭൂമി നശിച്ചു. കാർഷികവിളകൾ നശിച്ചത് വലിയ തിരിച്ചടിയായി. കടുത്ത ഭക്ഷ്യക്ഷമമാണ് ഇപ്പോഴുള്ളത്. അന്താരാഷ്‌ട്ര സമൂഹം അടിയന്തരസഹായം ലഭ്യമാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. Read on deshabhimani.com