ഇറാഖിൽ വിവാഹവേദിയില്‍ തീപിടിത്തം; 100 മരണം



മൊസുൾ വിവാഹച്ചടങ്ങിനിടെ പടക്കം പൊട്ടിച്ചതിൽനിന്ന്‌ തീപടർന്ന്‌ ഇറാഖിൽ 100 പേർ മരിച്ചു. നൂറ്റമ്പതിലധികം പേർക്ക്‌ പരിക്കേറ്റു. മരണസംഖ്യ ഉയർന്നേക്കാം. വടക്കൻ ഇറാഖിലെ നിനെവേ പ്രവിശ്യയിൽ ഹംദാനിയ പ്രദേശത്തായിരുന്നു അപകടം. പടക്കം പൊട്ടിച്ചതിൽനിന്നുള്ള തീപ്പൊരി വിവാഹ ഹാളിലെ വലിയ വൈദ്യുതവിളക്കിൽ പിടിക്കുകയും തീപടരുകയുമായിരുന്നെന്നാണ്‌ പ്രാഥമിക നിഗമനം. പ്ലാസ്റ്റിക്‌ നിർമിതമായ അലങ്കാരവസ്തുക്കൾ അധികമായുണ്ടായിരുന്നത്‌ അപകടത്തിന്റെ ആക്കംകൂട്ടി. വലിയ കമാനങ്ങളടക്കം തകർന്നുവീണ്‌ പുറത്തേക്കുള്ള വഴിയടഞ്ഞതോടെ ചടങ്ങിന്‌ എത്തിയവർക്ക്‌ രക്ഷപ്പെടാനായില്ല. ആകെ 114 പേർ മരിച്ചതായാണ്‌ അനൗദ്യോഗിക കണക്ക്‌. Read on deshabhimani.com

Related News