ജോർജിയ തെരഞ്ഞെടുപ്പ്‌ തിരിമറി ; ട്രംപിനുമേൽ വീണ്ടും കുറ്റം ചുമത്തി



വാഷിങ്‌ടൺ 2020ലെ ജോർജിയ തെരഞ്ഞെടപ്പിന്റെ ഫലം അട്ടിമറിക്കാന്‍ നീക്കം നടത്തിയ കേസിൽ അമേരിക്കൻ മുൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിനും മറ്റ്‌ 18 പേർക്കുംമേൽ കുറ്റം ചുമത്തി. ഈ വർഷം ഇത്‌ നാലാമത്തെ കേസിലാണ്‌ ട്രംപിനുമേൽ കുറ്റം ചുമത്തിയത്‌. തെരഞ്ഞെടുപ്പ്‌ ഫലം അട്ടിമറിക്കാൻ ഉദ്യോഗസ്ഥരെ സ്വാധീനിക്കാനും കൈക്കൂലി നൽകാനും ട്രംപ്‌ ശ്രമിച്ചതായും 98 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു. 41 കുറ്റങ്ങളാണ്‌ ഫ്യൂൾട്ടൻ കൗണ്ടി ജ്യൂറി പ്രതികൾക്കു ചുമത്തിയിരിക്കുന്നത്‌. പത്തൊമ്പത്‌ പ്രതികൾക്കും കീഴടങ്ങാൻ 25 വരെ സമയം നൽകി. എല്ലാവരുടെയും വിചാരണ ഒരുമിച്ച്‌ നടത്താനും തീരുമാനിച്ചു. ട്രംപിന്റെ മുൻ അഭിഭാഷകനും ന്യൂയോർക്ക്‌ മുൻ മേയറുമായ റുഡോൾഫ്‌ ഗിലിയാനി, വൈറ്റ്‌ ഹൗസ്‌ ചീഫ്‌ ഓഫ്‌ സ്‌റ്റാഫ്‌ ആയിരുന്ന മാർക്ക്‌ മീഡോസ്‌ എന്നിവരാണ്‌ കൂട്ടുപ്രതികളിൽ പ്രധാനികൾ. കുറ്റപത്രം രാഷ്ട്രീയപ്രേരിതമാണെന്ന്‌ ട്രംപ്‌ പ്രതികരിച്ചു. Read on deshabhimani.com

Related News