ലോകത്താകെ കോവിഡ്‌ കേസുകൾ വർധിക്കുന്നുവെന്ന്‌ ലോകാരോഗ്യ സംഘടന



ജനീവ > ലോകമെമ്പാടും കോവിഡ്‌ കേസുകൾ വർധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ കണക്ക്‌. ജൂലൈ 31 മുതൽ ആഗസ്റ്റ് 27 വരെ  1.4 ദശലക്ഷത്തിലധികം പുതിയ കോവിഡ് 19 കേസുകളും 1,800-ലധികം മരണങ്ങളും രജിസ്റ്റർ ചെയ്‌തതായി ലോകാരോഗ്യ സംഘടന വെള്ളിയാഴ്‌ച അറിയിച്ചു. ജൂലൈ 31 ന്‌ മുമ്പുള്ള 28 ദിവസ കാലയളവിനെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തിൽ 38 ശതമാനം വർധനവും മരണം 50 ശതമാനം കുറവുമാണ് കാണിക്കുന്നത്‌. ദക്ഷിണ കൊറിയയിലാണ് ഏറ്റവും കൂടുതൽ പുതിയ കേസുകളും (1,296,710) മരണങ്ങളും (596). ഇറ്റലിയിൽ ഏകദേശം 27,000 പുതിയ കേസുകളുണ്ട്, യുകെയിൽ 26,000. കിഴക്കൻ മെഡിറ്ററേനിയൻ, പടിഞ്ഞാറൻ പസഫിക്, യൂറോപ്യൻ മേഖല എന്നിവിടങ്ങളിലാണ്‌ പുതിയ കേസുകളുടെ ഏറ്റവും വലിയ വർധനവ്. ആഫ്രിക്ക, തെക്ക് കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലാണ് കേസുകൾ കുറയുന്നത്‌. Read on deshabhimani.com

Related News