കാപ്പിറ്റോൾ ആക്രമണം: 
പ്രൗഡ്‌ ബോയ്‌സ്‌ 
നേതാക്കൾക്ക്‌ തടവ്‌



വാഷിങ്‌ടൺ കാപ്പിറ്റോൾ ആക്രമണത്തിൽ പ്രൗഡ്‌ ബോയ്‌സ്‌ നേതാക്കൾക്ക്‌ തടവുശിക്ഷ വിധിച്ച്‌ അമേരിക്കൻ കോടതി. ഡൊണാൾഡ് ട്രംപിനെ പ്രസിഡന്റായി നിലനിർത്താൻ "യുദ്ധത്തിന്" ആഹ്വാനം ചെയ്ത നേതാവ്‌ ജോ ബിഗ്‌സിന്‌ 17 വർഷത്തെയും മറ്റൊരു നേതാവ്‌  സക്കറി റെഹലിന് 15 വർഷത്തെയും തടവിനാണ്‌ വിധിച്ചത്‌. 2021 ജനുവരി 6-ന് നടന്ന ആക്രമണത്തിൽ ഇതുവരെ ലഭിച്ച ഏറ്റവും ദൈർഘ്യമേറിയ രണ്ടാമത്തെയും മൂന്നാമത്തെയും ശിക്ഷാവിധിയാണിത്. Read on deshabhimani.com

Related News