അൽ നെയാദി ഭൂമിയില്‍ തിരിച്ചെത്തി
ഫ്ലോറിഡ> ആറുമാസം നീണ്ടുനിന്ന ബഹിരാകാശദൗത്യം പൂർത്തിയാക്കി യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദിയടക്കം നാലുപേർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്ന് മടങ്ങിയെത്തി. ഫ്ലോറിഡയിലെ ജാക്‌സൺവില്ലിന് സമീപം തിങ്കൾ രാവിലെ 8.17നാണ് അൽ നെയാദിയും സംഘവും തിരിച്ചിറങ്ങിയത്. 17 മണിക്കൂർ യാത്രയ്‌ക്കൊടുവിലായിരുന്നു ഇത്. ഫ്ലോറിഡയിലെ മോശം കാലാവസ്ഥമൂലം മടക്കം വൈകി. നാസയുടെ സ്റ്റീഫൻ ബൊവൻ, വാരൻ വുഡി ഹുബർഗ്, റഷ്യയുടെ ആന്ദ്രെ ഫെദ്യോവ് എന്നിവരാണ് മറ്റുള്ളവർ. സ്‌പേയ്‌സ് എക്‌സിന്റെ ഡ്രാഗൺ പേടകത്തിലായിരുന്നു മടക്കയാത്ര. കഴിഞ്ഞ ഏപ്രിലിൽ ബഹിരാകാശ നടത്തം പൂർത്തിയാക്കിയ ആദ്യത്തെ അറബ് ബഹിരാകാശ സഞ്ചാരിയായി അൽ നെയാദി മാറിയിരുന്നു. ബഹിരാകാശത്ത് ഇരുനൂറോളം ശാസ്ത്രീയ പരീക്ഷണങ്ങളും നടത്തിയ അദ്ദേഹം യുഎഇയുടെ താരമായി മാറി. Read on deshabhimani.com