ഇറാൻ വിട്ടയച്ച അമേരിക്കൻ പൗരന്മാർ നാട്ടിലെത്തി
വാഷിങ്‌ടൺ വർഷങ്ങളായി ഇറാനിൽ തടവിലായിരുന്ന അഞ്ച് അമേരിക്കൻ പൗരന്മാർ നാട്ടിലെത്തി. വെർജീനിയയിലെ ഫോർട്ട് ബെൽവോയറിൽ വന്നിറങ്ങിയ അവരെ കൈയടികളോടെയാണ് സ്വീകരിച്ചത്. ദക്ഷിണ കൊറിയ മരവിപ്പിച്ചിരുന്ന ഇറാന്റെ 600 കോടി ഡോളർ (ഏകദേശം 50,000 കോടി രൂപ) വിട്ടുകൊടുത്തതോടെയാണ് തടവുകാരുടെ മോചനം. അമേരിക്കയും ഇറാനും തമ്മിൽ സംഘർഷം ശക്തമായി വരുന്നതിനിടെയാണ് തടവുകാരുടെ കൈമാറ്റം. പേർഷ്യൻ ഉൾക്കടലിൽ അടുത്തിടെയായി അമേരിക്ക വൻതോതിൽ സൈന്യത്തെ വിന്യസിച്ചിരുന്നു. Read on deshabhimani.com