വനനശീകരണവിരുദ്ധ സഖ്യവുമായി 
ആമസോൺ രാജ്യങ്ങൾ



ബെലെം ആമസോൺ വനശീകരണത്തിനെതിരെ യോജിച്ച്‌ പൊരുതാൻ എട്ട്‌ തെക്കേ അമേരിക്കൻ രാജ്യങ്ങൾ. ബൊളീവിയ, ബ്രസീൽ, കൊളംബിയ, ഇക്വഡോർ, ഗിനി, പെറു, സുരിനാം, വെനസ്വേല എന്നീ രാജ്യങ്ങളാണ്‌ ഈ ലക്ഷ്യത്തിനായി സഖ്യം രൂപീകരിക്കാൻ തീരുമാനിച്ചത്‌. ബ്രസീലിലെ ബെലെമിൽ ചേർന്ന ആമസോൺ കോ–- ഓപ്പറേഷൻ ട്രീറ്റി ഓർഗനൈസേഷൻ ഉച്ചകോടിയിലായിരുന്നു പ്രഖ്യാപനം. ഉച്ചകോടി ഉദ്‌ഘാടനം ചെയ്ത ബ്രസീൽ പ്രസിഡന്റ്‌ ലൂയിസ്‌ ഇനാസിയോ ലുല ഡ സിൽവയും സംയുക്ത പോരാട്ടത്തിന്‌ ആഹ്വാനം ചെയ്തിരുന്നു. കൊളംബിയൻ പ്രസിഡന്റ്‌ ഗുസ്താവോ പെത്രോ ഉൾപ്പെടെ ഉള്ളവരും സംസാരിച്ചു. Read on deshabhimani.com

Related News