എഐസി ദേശീയ സമ്മേളനം; ജനുവരി 22 പതാകാദിനം



ലണ്ടന്‍> അസ്സോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ്‌സ് (എഐസി) ബ്രിട്ടണ്‍ ആന്‍ഡ് അയര്‍ലണ്ട് ദേശീയ സമ്മേളനത്തിന്റെ മുന്നോടിയായി ജനുവരി 22 ശനിയാഴ്ച്ച പതാകാദിനമായി ആചരിക്കും. മാര്‍ക്‌സിസ്റ്റ് ആചാര്യന്‍ കാള്‍ മാര്‍ക്‌സ് അന്ത്യവിശ്രമം കൊള്ളുന്ന ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയില്‍ പാര്‍ട്ടി സെക്രട്ടറി ഹര്‍സെവ് ബെയ്ന്‍സ് കൈമാറുന്ന രക്തപതാക സമ്മേളന സ്വാഗതസംഘം ചെയര്‍മാന്‍ ബിനോജ് ജോണും കണ്‍വീനര്‍ രാജേഷ് കൃഷ്‌ണയും ചേര്‍ന്ന് ഏറ്റുവാങ്ങും. തുടര്‍ന്ന് പാര്‍ട്ടിപ്രവര്‍ത്തകര്‍ റാലിയായി  പതാക മാര്‍ക്‌സ് മെമ്മോറിയല്‍ ലൈബ്രറിയില്‍ എത്തിക്കും. ഇവിടെ നിന്ന് പതാക ഹീത്രൂവിലെ സമ്മേളനഗരിയില്‍ എത്തിക്കും. സിപിഐ എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായി അന്താരാഷ്ട്ര വിഭാഗമായ എഐസിയുടെ ദേശീയ സമ്മേളനം ഫെബ്രുവരി 5, 6 തീയ്യതികളിലായാണ് ഹീത്രൂവില്‍ നടക്കന്നത്.  ബ്രാഞ്ച് സമ്മേളനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാണ് എഐസി ദേശീയ സമ്മേളനത്തിലേക്ക് കടക്കുന്നത്. സമ്മേളനത്തില്‍ പാര്‍ട്ടിയുടെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.   Read on deshabhimani.com

Related News