അമേരിക്കയിൽ സ്‌കൂളിൽ വെടിവയ്‌പ്‌; 7 മരണം



വാഷിങ്‌ടൺ അമേരി‍ക്കയിൽ സ്കൂളിലുണ്ടായ വെടിവയ്പിൽ മൂന്ന് കുട്ടികളും അക്രമിയുമടക്കം ഏഴു പേർ കൊല്ലപ്പെട്ടു. ടെന്നസി നാഷ്വില്ലെയിലെ സ്‌കൂളിലാണ്‌ തിങ്കളാഴ്‌ച വെടിവയ്‌പുണ്ടായത്‌. കൈത്തോക്കുമായി സ്‌കൂളിലെത്തിയ അക്രമി വിദ്യാർഥികൾക്കും ജീവനക്കാർക്കുംനേരെ വെടിയുതിർക്കുകയായിരുന്നു. കൗമാരക്കാരിയാണ്‌ വെടിയുതിർത്തതെന്ന്‌ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടുചെയ്‌തു. ഇവരെ പൊലീസ്‌ ഏറ്റുമുട്ടലിൽ വധിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്ന്‌ പൊലീസ്‌ അറിയിച്ചു. Read on deshabhimani.com

Related News