യുഎസില്‍ വംശവെറി; 18കാരന്‍ 10പേരെ വെടിവച്ചുകൊന്നു

പേയ്‌റ്റൺ ജെൻഡ്രൻ


ന്യൂയോർക്ക്‌> അമേരിക്കയില്‍ പതിനെട്ടുകാരനായ വെളുത്തവംശജന്‍ സൂപ്പർമാർക്കറ്റിൽ നടത്തിയ കൂട്ടവെടിവെയ്പ്പില്‍ പത്തുപേര്‍ക്ക് ദാരുണാന്ത്യം. മൂന്നുപേരുടെ നില അതീവ ​ഗുരുതരം. ന്യൂയോര്‍ക്കിലെ വലിയ രണ്ടാമത്തെ ന​ഗരമായ ബഫല്ലോയില്‍ കറുത്തവംശജർ ഏറെ താമസിക്കുന്ന പ്രദേശത്തെ സൂപ്പർമാർക്കറ്റിലാണ് ആക്രമണം. 13 പേര്‍ക്ക് വെടിയേറ്റതിൽ 11 പേരും കറുത്തവംശജര്‍. പട്ടാളവസ്‌ത്രവും ഹെൽമറ്റും ധരിച്ചെത്തിയ പേയ്‌റ്റൺ ജെൻഡ്രൻ സൂപ്പർമാർക്കറ്റിനു പുറത്ത്‌ നാലു പേരെ വെടിവച്ചിട്ടശേഷമാണ് അകത്തേക്ക് കടന്നത്. ദൃശ്യം ഹെൽമറ്റിൽ ഘടിപ്പിച്ച ക്യാമറയിലൂടെ തത്സമയം സമൂഹമാധ്യമത്തിൽ പങ്കുവച്ചു. കൊലയ്ക്കുശേഷം പൊലീസിൽ കീഴടങ്ങി. സൂപ്പർമാർക്കറ്റിലെ റിട്ട. പൊലീസ്‌ ഉദ്യോഗസ്ഥനായ സുരക്ഷാ ജീവനക്കാരനും കൊല്ലപ്പെട്ടു.  ബഫല്ലോയിൽനിന്നും 320 കിലോമീറ്റർ അകലെയുള്ള കോൺക്ലിനിൽനിന്ന് കാറിലാണ് അക്രമി എത്തിയത്. വംശവെറിയാണ്‌ ആക്രമണത്തിനു പിന്നിലെന്ന്‌ പൊലീസ്‌ പറഞ്ഞു.   Read on deshabhimani.com

Related News