ഇന്നും ഒറ്റപ്പെട്ട മഴയ്‌ക്ക്‌ സാധ്യത



തിരുവനന്തപുരം>  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന്‌ കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. . തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ആണ് കൂടുതൽ മഴ സാധ്യതയുള്ളത്. ഉച്ചയോടെ ശക്തമായ കാറ്റും ഇടിമിന്നലോട് കൂടിയ മഴയുമുണ്ടായേക്കും. വടക്കൻ കേരളത്തിൽ കാര്യമായ മഴ സാധ്യതയില്ല. ബം​ഗാൾ ഉൾക്കടലിൽ നിന്നുള്ള ഈർപ്പമേറിയ കാറ്റും ആന്തമാൻ കടലിൽ രൂപപ്പെടുന്ന ന്യൂനമർദവുമാണ് മഴയ്ക്ക് കാരണം.മത്സ്യത്തൊഴിലാളികൾ ജാ​ഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. Read on deshabhimani.com

Related News