പഞ്ചനക്ഷത്ര സുരക്ഷയിൽ 
സ്‌കോഡ സ്ലാവിയ



കൊച്ചി ലോകനിലവാരത്തിലുള്ള സുരക്ഷാസംവിധാനങ്ങൾ പരിശോധിക്കുന്ന ഗ്ലോബൽ എൻസിഎപി ക്രാഷ് ടെസ്റ്റിൽ സ്കോഡ സ്ലാവിയ ഫൈവ്‌ സ്‌റ്റാർ കരസ്ഥമാക്കി. ഇതോടെ, എൻസിഎപി പരിശോധനയ്‌ക്ക്‌ വിധേയമാക്കിയവയിൽ ഏറ്റവും സുരക്ഷിതമായ കാറെന്ന ബഹുമതി സ്ലാവിയ കരസ്ഥമാക്കിയതായി കമ്പനി ബ്രാൻഡ്‌ ഡയറക്ടർ (ഇന്ത്യ) പീറ്റർ സോൾ അവകാശപ്പെട്ടു.  കമ്പനിയുടെ എല്ലാ കാറുകളും ഇപ്പോൾ ഫൈവ് സ്റ്റാർ സുരക്ഷിതമാണ്. സുരക്ഷിതത്വം, ഗുണമേന്മ, ഈട്  എന്നിവയിൽ സ്കോഡ കാണിക്കുന്ന വിട്ടുവീഴ്ചയില്ലായ്മയാണ് നേട്ടത്തിനു കാരണമെന്നും പീറ്റർ സോൾ പറഞ്ഞു. ആറ്‌എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, മൾടി  കൊലീഷൻ ബ്രേക്കിങ്, ട്രാക്‌ഷൻ കൺട്രോൾ തുടങ്ങിയ ആധുനിക സംവിധാനങ്ങൾ സ്ലാവിയയിലുണ്ട്‌. Read on deshabhimani.com

Related News