എക്‌സ്‌ചേഞ്ച് കാര്‍ണിവലുമായി സ്‌കോഡ; വന്‍ വിലക്കുറവില്‍

പ്രതീകാത്മക ചിത്രം


മുംബൈ>  മറ്റേത് കമ്പനിയുടേയും കാറുമായി എത്തി സ്‌കോഡയുമായി തിരിച്ചു പോകാനുള്ള അവസരമൊരുക്കി സ്‌കോഡ ഇന്ത്യ. ഇതോടൊപ്പം വിലയില്‍ ഡിസ്‌കൗണ്ട്, സര്‍വീസ്, മെയ്ന്റനന്‍സ് ഓഫറുകള്‍, പുതിയ വാറണ്ടി പാക്കേജ് എന്നിവയും കമ്പനി അവതരിപ്പിക്കുന്നു. എക്‌സ്‌ചേഞ്ച്‌സൗകര്യവും അനുബന്ധ ആനുകൂല്യങ്ങളും ഓഗസ്റ്റ് 31 വരെയാണ് പ്രാബല്യത്തില്‍. പഴയ കാര്‍ നല്‍കി സ്‌കോഡയുടെ പുതിയത് സ്വന്തമാക്കുമ്പോള്‍ 60,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ലഭിക്കുക. കോര്‍പറേറ്റുകളുടെ കാര്യത്തില്‍ ഇത് 70,000 രൂപയുടേതാവും. പഴയ കാറുമായി വന്ന് അപ്പോള്‍ തന്നെ പുതിയതുമായി  തിരിച്ചു പോകാന്‍ സാധിക്കും വിധം, പഴയ കാറിന്റെ കൈമാറ്റം, പുതിയത് വാങ്ങുന്നതിനുള്ള കടലാസ് പണികള്‍ എന്നിവ ഏറ്റവും വേഗത്തിലും ഏകജാലക സംവിധാനത്തിലുമാണ് നടത്തപ്പെടുക. പഴയ കാറുകള്‍ക്ക് പരമാധി വില സ്‌കോഡ ഉറപ്പ് നല്‍കുന്നു. പുതുതായി സ്വന്തമാക്കുന്ന സ്‌കോഡ കാറിന് 4 വര്‍ഷത്തേക്ക് സൗജന്യ സര്‍വീസ്, മെയ്ന്റനന്‍സ് പാക്കേജ് ലഭിക്കും. എക്‌സ്‌ചേഞ്ച് കാര്‍ണിവലിനെ അവിസ്മരണീയമാക്കിക്കൊണ്ട്  വാറണ്ടി പരിധി നീട്ടുമ്പോള്‍ 4000 രൂപയുടെ ആനുകൂല്യവും  നല്‍കപ്പെടുന്നു. 2001 മുതല്‍ ഇന്ത്യയില്‍ സാന്നിധ്യമുള്ള സ്‌കോഡ കഴിഞ്ഞവര്‍ഷം രാജ്യത്ത് മുന്‍വര്‍ഷത്തേക്കാള്‍ മൂന്നിരട്ടി (125  ശതമാനം) വളര്‍ച്ച നേടി. വിറ്റ കാറുകളുടെ എണ്ണം 53,721 ആണ്. ഇന്ത്യയില്‍ സ്ലാവിയ, കുഷാഖ്, കോഡിയാക് എന്നീ മോഡലുകള്‍ വിപണിയിലെത്തിച്ചിട്ടുള്ള സ്‌കോഡയക്ക് രാജ്യത്ത് 140 നഗരങ്ങളിലായി 240 ഷോറൂമുകളുണ്ട്.   Read on deshabhimani.com

Related News