മഹീന്ദ്ര 'വിഷന്‍ ഥാര്‍.ഇ'



കൊച്ചി> രാജ്യത്തെ എസ്‌യുവി വിഭാഗത്തിലെ മുന്‍നിരക്കാരായ മഹീന്ദ്ര & മഹീന്ദ്രയുടെ ഉപസ്ഥാപനമായ മഹീന്ദ്ര ഇലക്ട്രിക് ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് (എംഇഎഎല്‍) 'വിഷന്‍ ഥാര്‍.ഇ'  അവതരിപ്പിച്ചു. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ നടന്ന ഫ്യൂച്ചര്‍സ്കേപ്പ് ഇവന്‍റിലായിരുന്നു ലോഞ്ചിംഗ്. മഹീന്ദ്രയുടെ എസ്‌യുവിയുടെ സ്വഭാവം ഉള്‍ക്കൊള്ളുന്നതാണ്  ഥാര്‍.ഇ. ജനപ്രിയ ഥാറിന്‍റെ ഇലക്ട്രിക് പതിപ്പാണിത്. അത്യാധുനിക എഡബ്ല്യുഡി ഇലക്ട്രിക് പവര്‍ട്രെയിനോടു കൂടി ഇന്‍ഗ്ലോബോണ്‍ ഇലക്ട്രിക് പ്ലാറ്റ്ഫോമിലാണ്  ഥാര്‍.ഇ രൂപകല്‍പന ചെയ്തിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തോടുള്ള പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടി 50 ശതമാനം റീസൈക്കിള്‍ ചെയ്ത പിഇടി, റീസൈക്കിള്‍ ചെയ്യാവുന്ന അണ്‍കോട്ടഡ് പ്ലാസ്റ്റിക്കുകള്‍ എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഥാര്‍.ഇയുടെ നിര്‍മാണം. Read on deshabhimani.com

Related News