ഇൻസ്റ്റന്റ് വീഡിയോ ഫീച്ചർ അവതരിപ്പിച്ച് വാട്സ് ആപ്



വാട്സ് ആപ് ചാറ്റില്‍ ചെറുവീഡിയോകള്‍ അയക്കാന്‍ സാധിക്കുന്ന ഇന്‍സ്റ്റന്റ് വീഡിയോ ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. 60 സെക്കന്റ് നേരത്തേക്കാണ് വീഡിയോ റെക്കോർഡ് ചെയ്ത് അയയ്ക്കാൻ സാധിക്കുന്നത്. വോയ്സ് മെസേജുകൾക്ക് സമാനമായി വീഡിയോ അയയ്ക്കാൻ പറ്റുന്നതാണ് പുതിയ ഫീച്ചർ. എന്നാൽ സാധാരണവീഡിയോയിൽ നിന്ന് വ്യത്യസ്തമായി ശബ്ദമില്ലാതെയാകും ഇത്തരം വീഡിയോകൾ ആദ്യം പ്ലേ ആവുക. വീഡിയോകള്‍ ഓട്ടോമാറ്റിക് ആയി പ്ലേ ചെയ്തുകൊണ്ടിരിക്കും. നിശബ്ദമായാണ് പ്ലേ ആവുക എങ്കിലും വീഡിയോയില്‍ ടാപ്പ് ചെയ്താല്‍ ശബ്ദം കേള്‍ക്കാം.വൃത്താകൃതിയലായിരിക്കും ഇത്തരം സന്ദേശങ്ങള്‍ ചാറ്റ് വിൻഡോയിൽ ദൃശ്യമാകുക. ഇത്തരം വീഡിയോ മെസേജുകളും എൻഡ് ടു എൻഡ് എന്‍ക്രിപ്റ്റഡ് ആയിരിക്കും. വോയിസ് മെസെജുകൾ റെക്കോഡ് ചെയ്യുന്ന രീതിയല്‍ തന്നെയാണ് ഇന്‍സ്റ്റന്റ് വിഡിയോയും റെക്കോഡ് ചെയ്യുന്നത്. ടെക്‌സ്റ്റ് ടൈപ്പു ചെയ്യാനുള്ള ഇടത്തിന് വലതു വശത്തായി ആയിരിക്കും വീഡിയോ റെക്കോഡ് ചെയ്യാനുള്ള ഐക്കണ്‍ ഉണ്ടായിരിക്കുക. വരും ദിവസങ്ങളിൽ എല്ലാവർക്കുമായി ഈ അപ്ഡേഷൻ ലഭ്യമാകും.   Read on deshabhimani.com

Related News