പരിക്ക് വില്ലനായി; നസീം ഷാ പാക് ലോകകപ്പ് ടീമിൽ നിന്ന് പുറത്ത്

Pakistan Cricket Team/www.facebook.com/photo


ഇസ്ലാമാബാദ്> ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിനായുള്ള പാകിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു. ഏഷ്യാ കപ്പിനിടെ തോളിന് പരിക്കേറ്റ യുവ പേസര്‍ നസീം ഷാ ടീമിൽ ഇടംപിടിച്ചില്ല.  ഹസന്‍ അലി പകരം ടീമിലെത്തി. ഏഷ്യാകപ്പിൽ ഇന്ത്യയുമായുള്ള കളിക്കിടെ ഓവർ പൂർത്തിയാക്കാതെയാണ്‌ നസീം മടങ്ങിയത്‌. താരത്തിന്റെ അഭാവം ടീമിന് വലിയ തിരിച്ചടിയായി. പാകിസ്ഥാന്‍ ടീം: ബാബര്‍ അസം (ക്യാപ്റ്റന്‍), ഷദാബ് ഖാന്‍ (വൈസ് ക്യാപ്റ്റന്‍), ഫഖര്‍ സമാന്‍, ഇമാം ഉല്‍ ഹഖ്, അബ്ദുള്ള ഷെഫീഖ്, മുഹമ്മദ് റിസ്‌വാന്‍, സൗദ് ഷക്കീല്‍, ഇഫ്തിഖര്‍ അഹമ്മദ്, സല്‍മാന്‍ അലി അഗ, മുഹമ്മദ് നവാസ്, ഉസാമ മിര്‍, ഹാരിസ് റൗഫ്, ഹസന്‍ അലി, ഷഹീന്‍ അഫ്രീദി, മുഹമ്മദ് വസീം. Read on deshabhimani.com

Related News