അണ്ടർ 19 ക്രിക്കറ്റ് : ഇന്ത്യക്ക് ഇന്ന് ബംഗ്ലാദേശ്
ആന്റിഗ്വ അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ നാല് റണ്ണിന് ശ്രീലങ്കയെ തോൽപ്പിച്ച് സെമിയിലെത്തി. സ്കോർ: അഫ്ഗാൻ 134 (47.1), ലങ്ക 130 (46) മികച്ച ഫീൽഡിങ് അഫ്ഗാൻ വിജയത്തിൽ നിർണായകമായി. നാല് ലങ്കൻ ബാറ്റർമാർ റണ്ണൗട്ടായി. 30 റണ്ണും ഒരു വിക്കറ്റുമെടുത്ത നൂർ മുഹമ്മദാണ് കളിയിലെ താരം. സെമിയിൽ ഇംഗ്ലണ്ടാണ് എതിരാളി. ഇന്ന് വൈകിട്ട് ആറരയ്ക്ക് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഇന്ത്യ ചാമ്പ്യന്മാരായ ബംഗ്ലാദേശിനെ നേരിടും. കഴിഞ്ഞതവണത്തെ ഫൈനലിന്റെ ആവർത്തനമാണ്. ആ തോൽവിക്ക് അടുത്തിടെനടന്ന ഏഷ്യാ കപ്പിൽ പകരം വീട്ടി ഇന്ത്യ ജേതാക്കളായിരുന്നു. ഗ്രൂപ്പ് ബിയിൽ മൂന്ന് കളിയും ജയിച്ചാണ് ഇന്ത്യ ക്വാർട്ടറിലെത്തിയത്. Read on deshabhimani.com