ജയത്തോടെ ബൊപ്പണ്ണ

image credit All India Tennis Association facebook


ലഖ്‌നൗ രോഹൻ ബൊപ്പണ്ണ ജയത്തോടെ ഡേവിസ്‌ കപ്പ്‌ മത്സരങ്ങൾ അവസാനിപ്പിച്ചു. ലോക ഗ്രൂപ്പ്‌ രണ്ടിൽ മൊറോക്കോയ്‌ക്കെതിരെ ഇന്ത്യ 3–-1ന്‌ ജയിച്ചു. രണ്ട്‌ സിംഗിൾസ്‌ മത്സരങ്ങൾ സുമിത്‌ നാഗൽ ജയിച്ചു. ബൊപ്പണ്ണയും യുകി ഭാംബ്രിയും ചേർന്ന്‌ ഡബിൾസിൽ അനായാസ ജയം നേടി. ഇലിയറ്റ്‌ ബെൻചിട്രിറ്റ്‌–-യൂനുസ്‌ ലലാമിസ സഖ്യത്തെ 6–-2, 6–-1ന്‌ തോൽപ്പിച്ചു. ഒരുമണിക്കൂറും 41 മിനിറ്റുമെടുത്താണ്‌ ബൊപ്പണ്ണ സഖ്യം ജയിച്ചത്‌. നാൽപ്പത്താറുകാരനായ ബൊപ്പണ്ണയുടെ 33–-ാം ഡേവിസ്‌കപ്പ്‌ മത്സരമായിരുന്നു. ജയത്തോടെ ഇന്ത്യ അടുത്തവർഷം നടക്കുന്ന ലോക ഗ്രൂപ്പ്‌ രണ്ട്‌ പ്ലേഓഫിലേക്ക്‌ യോഗ്യത നേടി. Read on deshabhimani.com

Related News