ബൊപ്പണ്ണ- ഋതുജ സഖ്യത്തിന് സ്വർണം; ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യൻ മുന്നേറ്റം



ഹാങ്ചോ> ഏഷ്യൻ ​ഗെയിംസ് ടെന്നീസിലും സ്വർണനേട്ടം തുടർന്ന് ഇന്ത്യ. ടെന്നിസ് മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ- ഋതുജ ഭോസാലെ സഖ്യം സ്വർണം കരസ്ഥമാക്കി.  ഫൈനലില്‍ ചൈനീസ് തായ്‌പേയിയുടെ എന്‍ ഷുവോ ലിയാങ്-സുങ് ഹാവോ ഹുവാങ് സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 2-6, 6-3, 10-4. ഇതോടെ ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യയുടെ സ്വർണ നേട്ടം ഒമ്പതായി.   Read on deshabhimani.com

Related News