ഏകദിന ക്രിക്കറ്റ് റാങ്കിങ്ങിൽ ഇന്ത്യ രണ്ടാംസ്ഥാനത്ത്
ദുബായ് ഏകദിന ക്രിക്കറ്റ് റാങ്കിങ്ങിൽ ഇന്ത്യ രണ്ടാംസ്ഥാനത്ത്. പാകിസ്ഥാൻ മൂന്നാമതായി. ഏഷ്യാകപ്പിലെ പ്രകടനമാണ് ഇന്ത്യയുടെ റാങ്ക് ഒരുപടി ഉയർത്തിയത്. ഫൈനൽ കാണാതെ പുറത്തായത് പാകിസ്ഥാന് തിരിച്ചടിയായി. ഓസ്‌ട്രേലിയ ഒന്നാംസ്ഥാനത്ത് തുടർന്നു. ലോക ചാമ്പ്യൻമാരായ ഇംഗ്ലണ്ട് നാലാമതാണ്. റണ്ണറപ്പ് ന്യൂസിലൻഡ് അഞ്ചാംസ്ഥാനത്ത്. ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ, വെസ്‌റ്റിൻഡീസ് ടീമുകൾ ആറുമുതൽ പത്തുവരെ സ്ഥാനങ്ങളിലാണ്. ബാറ്റർമാരുടെ റാങ്കിങ്ങിൽ ഇന്ത്യയുടെ ശുഭ്‌മാൻ ഗിൽ രണ്ടാംസ്ഥാനത്താണ്. ആദ്യ പത്തിൽ മൂന്ന് ഇന്ത്യക്കാരുണ്ട്. എട്ടാമനായി വിരാട് കോഹ്‌ലിയും ഒമ്പതാമനായി രോഹിത് ശർമയും. നാലരവർഷത്തിനുശേഷമാണ് മൂന്ന് ഇന്ത്യക്കാർ ആദ്യ പത്തിലെത്തുന്നത്. പാകിസ്ഥാൻ ക്യാപ്‌റ്റൻ ബാബർ അസമാണ് ഒന്നാമത്. ബൗളർമാരിൽ ഓസ്‌ട്രേലിയയുടെ ജോഷ് ഹാസെൽവുഡ് ഒന്നാമത് തുടർന്നു. മിച്ചൽ സ്‌റ്റാർക്കാണ് രണ്ടാമത്. ഇന്ത്യയുടെ കുൽദീപ് യാദവ് ഏഴാമതെത്തി. Read on deshabhimani.com