ചരിത്രമാകാൻ ജൊകോ ; യുഎസ്‌ ഓപ്പൺ ടെന്നീസ്‌ പുരുഷ സിംഗിൾസ്‌ ഫൈനലിൽ ഇന്ന്‌ മെദ്വെദെവിനെ നേരിടും

image credit us open facebook


ന്യൂയോർക്ക്‌ മുപ്പത്താറാംവയസ്സിൽ പുതിയൊരു ചരിത്രം കുറിക്കാൻ നൊവാക്‌ ജൊകോവിച്ച്‌ ഇറങ്ങുന്നു. യുഎസ്‌ ഓപ്പൺ ടെന്നീസ്‌ പുരുഷ സിംഗിൾസ്‌ ഫൈനലിൽ ഇന്ന്‌ റഷ്യയുടെ ഡാനിൽ മെദ്-വെദെവിനെ നേരിടും. ജേതാവായാൽ ജൊകോയ്‌ക്ക്‌ 24 ഗ്രാൻഡ്‌സ്ലാം സിംഗിൾസ്‌ കിരീടങ്ങളാകും. ഓസ്‌ട്രേലിയക്കാരി മാർഗരറ്റ്‌ കോർട്ടിനുമാത്രമാണ്‌ ഇത്രയും കിരീടങ്ങളുള്ളത്‌. സെർബിയക്കാരൻ പത്താംതവണയാണ്‌ യുഎസ്‌ ഓപ്പൺ ഫൈനലിലെത്തുന്നത്‌. 2018, 2015, 2011 വർഷങ്ങളിൽ ചാമ്പ്യനായി. സെമിയിൽ അമേരിക്കയുടെ ഇരുപതുകാരൻ ബെൻ ഷെൽട്ടനെ അനായാസം തോൽപ്പിച്ചാണ്‌ (6–-3, 6–-2, 7–-6) കലാശപ്പോരിന്‌ അർഹത നേടിയത്‌. ഈ സീസണിൽ നാല്‌ ഗ്രാൻഡ്‌സ്ലാം ടൂർണമെന്റുകളിലും ഫൈനലിലെത്തി. ഓസ്‌ട്രേലിയൻ ഓപ്പണും ഫ്രഞ്ച്‌ ഓപ്പണും ജയിച്ചു. വിംബിൾഡൺ ഫൈനലിൽ തോറ്റു. നിലവിലെ ചാമ്പ്യനും ഒന്നാംറാങ്കുകാരനുമായ സ്‌പെയ്‌നിന്റെ കാർലോസ്‌ അൽകാരസിനെ കീഴടക്കിയാണ് മെദ്-വെദെവ്‌ ഫൈനലിലെത്തിയത് ( 7–-6, 6–-1, 3–-6, 6–-3). പുരുഷ ഡബിൾസിൽ ഇന്ത്യൻ വംശജനായ അമേരിക്കയുടെ രാജീവ്‌ റാം–-ബ്രിട്ടന്റെ ജോ സാലിസ്‌ബറി സഖ്യം ഹാട്രിക്‌ തികച്ചു. ഫൈനലിൽ ഇന്ത്യയുടെ രോഹൻ ബൊപണ്ണ–-ഓസ്ട്രേലിയയുടെ മാത്യു എബ്‌ദൻ കൂട്ടുകെട്ടിനെ 2–-6, 6–-3, 6–-4ന്‌ തോൽപ്പിച്ചു. Read on deshabhimani.com

Related News