നെയ്‌മർ അരങ്ങേറി



റിയാദ്‌> സൂപ്പർതാരം നെയ്‌മർ അരങ്ങേറിയ മത്സരത്തിൽ സൗദി പ്രോ ലീഗ്‌ ഫുട്‌ബോളിൽ അൽ ഹിലാലിന്‌ തകർപ്പൻ ജയം. അൽ റിയാദിനെ 6–-1ന്‌ മുക്കി. രണ്ടാംപകുതിയിൽ പകരക്കാരനായാണ്‌ നെയ്‌മർ കളത്തിൽ എത്തിയത്‌. ഒരു ഗോളിന്‌ അവസരമൊരുക്കുകയും ചെയ്‌തു.  ആറ്‌ കളിയിൽ 16 പോയിന്റുമായി പട്ടികയിൽ ഒന്നാമതാണ്‌ അൽ ഹിലാൽ. അൽ ഇത്തിഹാദാണ്‌ (15) രണ്ടാമത്‌. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസർ ഒമ്പത്‌ പോയിന്റുമായി ഏഴാമതാണ്‌. Read on deshabhimani.com

Related News