17,000 പേർക്ക്‌ ഇൻഷുറൻസുമായി കെസിഎ



തിരുവനന്തപുരം കളിക്കാരും സംഘാടകരും അമ്പയർമാരും ഉൾപ്പെടെ 17,000 പേർക്ക്‌ ഇൻഷുറൻസ്‌ പദ്ധതി പ്രഖ്യാപിച്ച്‌ കേരള ക്രിക്കറ്റ്‌ അസോസിയേഷൻ (കെസിഎ). വാർഷിക ജനറൽബോഡി യോഗത്തിൽ അവതരിപ്പിച്ച ബജറ്റിലാണ്‌ തീരുമാനം. തൊടുപുഴയിലെ തേക്കുംഭാഗത്തും തിരുവനന്തപുരം മംഗലപുരത്തും ക്രിക്കറ്റ്‌ അക്കാദമി സ്ഥാപിക്കും. വയനാട്‌ കൃഷ്ണഗിരിയിലെ വനിതാ അക്കാദമിക്കായി മികച്ച സൗകര്യങ്ങളുള്ള കെട്ടിടസമുച്ചയം നിർമിക്കും. കേരള ക്രിക്കറ്റ് ലീഗ് സീസൺ -2 സംഘടിപ്പിക്കും. കേരള വനിതാ ക്രിക്കറ്റ് ലീഗ് ആരംഭിക്കാനും പദ്ധതിയുണ്ട്. പാലക്കാട് സ്‌പോർട്‌സ് ഹബ്ബ്  നിർമാണം ആരംഭിക്കും. വനിതാ ക്രിക്കറ്റ് ഉന്നമനത്തിനായി നേരത്തേ വകയിരുത്തിയ നാലുകോടിക്കുപുറമെ അധികമായി രണ്ടുകോടി രൂപകൂടി ബജറ്റിൽ വകയിരുത്തി. സ്‌കൂൾ കുട്ടികളിലെ ക്രിക്കറ്റ് അഭിരുചി വളർത്തിയെടുക്കുന്നതിനായി അടുത്ത അധ്യയനവർഷത്തിൽ സംസ്ഥാന വിദ്യാഭ്യാസവകുപ്പുമായി ചേർന്ന്‌ ക്രിക്കറ്റ് @ സ്‌കൂൾ പദ്ധതി ആരംഭിക്കും. Read on deshabhimani.com

Related News