റയലിനെ തകർത്ത് അത്‌ലറ്റികോ
മാഡ്രിഡ് സ്‌പാനിഷ് ലീഗ് ഫുട്‌ബോളിൽ റയൽ മാഡ്രിഡിന്റെ വിജയക്കുതിപ്പ് അത്‌ലറ്റികോ മാഡ്രിഡ് അവസാനിപ്പിച്ചു. മാഡ്രിഡുകാരുടെ അങ്കത്തിൽ 3–-1നാണ് അത്‌ലറ്റികോയുടെ ജയം. ഇതോടെ റയൽ മൂന്നാംസ്ഥാനത്തായി. ബാഴ്‌സലോണയും ജിറോണയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. അത്‌ലറ്റികോ അഞ്ചാമതാണ്. റയലിന് അൽവാരോ മൊറാട്ടയുടെ ഇരട്ടഗോളിനുമുന്നിൽ മറുപടിയുണ്ടായില്ല. ഒരെണ്ണം ഒൺടോയ്‌ൻ ഗ്രീസ്‌മാനും തൊടുത്തു. റയലിനായി ടോണി ക്രൂസ് ഒരെണ്ണം മടക്കി. Read on deshabhimani.com