യൂറോ യോഗ്യത; ഒമ്പതടിച്ച്‌ പോർച്ചുഗൽ



ലിസ്‌ബൺ ക്യാപ്‌റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭാവത്തിലും ഗോൾമേളവുമായി പോർച്ചുഗൽ. യൂറോ കപ്പ്‌ യോഗ്യതാ ഫുട്‌ബോളിൽ ലക്‌സംബർഗിനെ ഒമ്പത്‌ ഗോളിന്‌ മുക്കി. സസ്‌പെൻഷനിലുള്ള റൊണാൾഡോ കളത്തിൽ എത്താത്തത്‌ പറങ്കികളെ തെല്ലും ബാധിച്ചില്ല. ഗോൺസാലോ ഇനാകിയോ, ഗോൺസാലോ റാമോസ്‌, ദ്യേഗോ ജോട്ട എന്നിവർ ഇരട്ടഗോൾ നേടി. റികാർഡോ ഹൊർത്ത, ബ്രൂണോ ഫെർണാണ്ടസ്‌, ജോയോ ഫെലിക്‌സ്‌ എന്നിവരും ലക്ഷ്യംകണ്ടു. ആദ്യപകുതിയിൽ നാലും രണ്ടാംപകുതിയിൽ അഞ്ച്‌ ഗോളും വീണു. ഗ്രൂപ്പ്‌ ‘ജെ’യിൽ കളിച്ച ആറിലും ജയിച്ച്‌ ഒന്നാമതാണ്‌ പോർച്ചുഗൽ. 24 ഗോളടിച്ചു. ഒന്നും വഴങ്ങിയിട്ടില്ല. ഒക്‌ടോബർ 13ന്‌ സ്ലോവാക്യയെ തോൽപ്പിച്ചാൽ യൂറോ യോഗ്യത നേടും. Read on deshabhimani.com

Related News