ജയം തുടരാൻ ബ്ലാസ്‌റ്റേഴ്‌സ്‌ ; ഐഎസ്എലിൽ ഇന്ന് ജംഷഡ്പുരിനോട്

image credit kerala blasters facebook


കൊച്ചി ഐഎസ്‌എൽ 10–-ാംപതിപ്പിൽ തുടർച്ചയായ രണ്ടാംജയം തേടി കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഇന്ന്‌ ജംഷഡ്‌പുർ എഫ്‌സിയോട്‌. കൊച്ചിയാണ്‌ വേദി. ആദ്യകളിയിൽ കരുത്തരായ ബംഗളൂരു എഫ്‌സിയെ 2–-1ന്‌ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസമുണ്ട്‌ ബ്ലാസ്‌റ്റേഴ്‌സിന്‌. ജംഷഡ്‌പുർ ഈസ്‌റ്റ്‌ ബംഗാളുമായി ഗോളടിക്കാതെ പിരിയുകയായിരുന്നു. വിലക്കുമാറാത്ത പരിശീലകൻ ഇവാൻ വുകോമനോവിച്ച്‌ ഇന്നും വരയ്‌ക്കരികെ ഉണ്ടാകില്ല. മുന്നേറ്റക്കാരൻ ഇഷാൻ പണ്ഡിതയും സൗരവ്‌ മണ്ഡലും പരിക്കുകാരണം ടീമിലില്ല. ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്ന കെ പി രാഹുലും ബ്രൈസ്‌ മിറാൻഡയും കഴിഞ്ഞദിവസമാണ്‌ തിരിച്ചെത്തിയത്‌. മുന്നേറ്റക്കാരൻ ദിമിത്രിയോസ്‌ ഡയമന്റാകോസും പ്രതിരോധതാരം മാർകോ ലെസ്‌കോവിച്ചും ഇന്ന്‌ കളിക്കുമെന്നാണ്‌ പ്രതീക്ഷ. കഴിഞ്ഞ സീസണിൽ ഏറ്റവും മോശം പ്രകടനം പുറത്തെടുത്ത ടീമുകളിലൊന്നായിരുന്നു ജംഷഡ്‌പുർ. 20 കളിയിൽ ആകെ 19 പോയിന്റാണ്‌ കിട്ടിയത്‌. സ്‌കോട്ട്‌ കൂപ്പറാണ്‌ ടീം പരിശീലകൻ. Read on deshabhimani.com

Related News