സബ് ജൂനിയർ സോഫ്റ്റ്ബോൾ : എറണാകുളവും പാലക്കാടും ചാമ്പ്യന്മാര്‍
മട്ടന്നൂർ സംസ്ഥാന സബ് ജൂനിയർ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളവും പെൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാടും ചാമ്പ്യന്മാരായി. ആൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാട് രണ്ടാം സ്ഥാനവും കോട്ടയം മൂന്നാം സ്ഥാനവും നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളം രണ്ടാം സ്ഥാനവും കോട്ടയം മൂന്നാം സ്ഥാനവും നേടി. ഇരുവിഭാഗങ്ങളിലും കണ്ണൂരിന് നാലാം സ്ഥാനം ലഭിച്ചു.മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ ഷാജിത്ത് ട്രോഫികൾ വിതരണംചെയ്തു. Read on deshabhimani.com