മിന്നുമണിക്ക് സ്വർണപ്പതക്കം
ഹാങ്ചൗ ഈ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന ആദ്യ മലയാളിയെന്ന ബഹുമതി ക്രിക്കറ്റ് താരം മിന്നുമണിക്ക്. ഈ നേട്ടത്തിൽ അഭിമാനമുണ്ടെന്ന് മിന്നുമണി പറഞ്ഞു. ഫൈനലിൽ കളിക്കാൻ പറ്റാത്തതിൽ നിരാശയില്ല. വിജയിച്ച ടീമിന്റെ ഭാഗമാണ്. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വെള്ളിയാണ് കിട്ടിയത്. അതിനാൽ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുകയെന്നത് ടീമിന്റെ ആഗ്രഹമായിരുന്നു. അത് സാധിച്ചതിൽ സന്തോഷമുണ്ടെന്നും മിന്നുമണി പറഞ്ഞു. മലേഷ്യക്കെതിരെ നേരിട്ട് ക്വാർട്ടർ കളിച്ച ഇന്ത്യൻ ടീമിൽ മിന്നുമണിയുണ്ടായിരുന്നു. എന്നാൽ, മഴമൂലം ഉപേക്ഷിച്ച മത്സരത്തിൽ പന്തെറിയാനോ ബാറ്റ് ചെയ്യാനോ സാധിച്ചില്ല. സെമി, ഫൈനൽ ടീമിൽ ഉണ്ടായിരുന്നില്ല. ബംഗ്ലാദേശിനെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് വയനാട്ടുകാരിക്ക് ഇന്ത്യൻ ടീമിൽ സ്ഥാനം നേടിക്കൊടുത്തത്. Read on deshabhimani.com