ബ്ലാസ്‌റ്റേഴ്‌സിന്‌ തോൽവി



ജംഷഡ്‌പുർ ഐഎസ്‌എൽ ഫുട്‌ബോളിൽ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ വീണ്ടും മങ്ങി. ജംഷഡ്‌പുർ എഫ്‌സിയോട്‌ ഒരു ഗോളിന്‌ തോറ്റു. 14 കളിയിൽ 14 പോയിന്റുമായി പത്താമത്‌ തുടരുകയാണ്‌. അവസാനകളിയിൽ മുഹമ്മദൻസിനെ മൂന്ന്‌ ഗോളിന്‌ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസവുമായി എത്തിയ ബ്ലാസ്‌റ്റേഴ്‌സിന്‌ ജംഷഡ്‌പുർ പ്രതിരോധത്തെ മറികടക്കാനായില്ല. ഗോൾ കീപ്പർ ആൽബിനോ ഗോമെസ്‌ മികച്ച പ്രകടനവുമായി ബ്ലാസ്‌റ്റേഴ്‌സ്‌ ആക്രമണങ്ങളെ തടഞ്ഞു. പ്രതീക്‌ ചൗധരിയാണ്‌ ജംഷഡ്‌പുരിന്റെ വിജയഗോൾ നേടിയത്‌. 21 പോയിന്റുമായി നാലാമതാണ്‌ ടീം. ജനുവരി അഞ്ചിന്‌ പഞ്ചാബ്‌ എഫ്‌സിയുമായാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത കളി. Read on deshabhimani.com

Related News