ഇന്റർ കോണ്ടിനെന്റൽ കപ്പ്‌ ; ഇന്ത്യക്ക്‌ 
വിജയത്തുടക്കം



ഭുവനേശ്വർ ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫുട്‌ബോളിൽ ഇന്ത്യ ജയത്തോടെ തുടങ്ങി. മംഗോളിയയെ രണ്ട്‌ ഗോളിന്‌ കീഴടക്കി. സഹൽ അബ്‌ദുൽ സമദും ലല്ലിയൻസുവാല ചങ്തെയും ഗോളടിച്ചു. മറ്റൊരു മത്സരത്തിൽ ലെബനൻ 3–-1ന്‌ വനവാട്ടുവിനെ തോൽപ്പിച്ചു. മംഗോളിയക്കെതിരെ ഇന്ത്യ രണ്ടാംമിനിറ്റിൽതന്നെ ഗോളടിച്ചു. അനിരുദ്ധ്‌ ഥാപ്പയുടെ ക്രോസ്‌ മംഗോളിയൻ ഗോളിക്ക്‌ കൈപ്പിടിയിൽ ഒതുക്കാനായില്ല. ഗോളിയിൽ തട്ടിവന്ന പന്ത്‌ സഹൽ വലയിലാക്കി. 14–-ാംമിനിറ്റിലെ ഗോൾ കോർണർകിക്കിൽനിന്നായിരുന്നു. സന്ദേശ്‌ ജിങ്കന്റെ ഹെഡറിലെ അപകടം പൂർണമായി ഒഴിവാക്കാൻ പ്രതിരോധത്തിനായില്ല. തിങ്ങിനിറഞ്ഞ ബോക്‌സിൽ തക്കംപാർത്തിരുന്ന ചങ്തെ പന്ത്‌ വലയിലേക്കിട്ടു. ഇന്ത്യ തിങ്കളാഴ്‌ച വനവാട്ടുവിനെ നേരിടും. ലെബനന്‌ മംഗോളിയയാണ്‌ എതിരാളി. Read on deshabhimani.com

Related News