ഇന്ത്യ സിംബാബ്‌വെ രണ്ടാം ഏകദിനം ഇന്ന്‌

image credit bcci twitter


ഹരാരെ സിംബാബ്‌വെക്കെതിരെ, ആദ്യകളിയിലെ തകർപ്പൻ ജയത്തിനുപിന്നാലെ, ഏകദിന ക്രിക്കറ്റ്‌ പരമ്പര ലക്ഷ്യമിട്ട്‌ ഇന്ത്യ ഇന്ന്‌ ഇറങ്ങും. ജയിച്ചാൽ മൂന്നുമത്സര പരമ്പര നേടാം. ഹരാരെയിൽ പകൽ 12.45നാണ്‌ കളി. ഓൾറൗണ്ട്‌ പ്രകടനവുമായാണ്‌ ഇന്ത്യ ഒന്നാംമത്സരത്തിൽ 10 വിക്കറ്റിന്‌ ജയിച്ചത്‌. പരിക്കുമാറി ആറ്‌ മാസത്തിനുശേഷം കളത്തിൽ എത്തിയ ദീപക്‌ ചഹാർ പന്തിൽ മിന്നി. പ്രസിദ്ധ്‌ കൃഷ്ണയും അക്‌സർ പട്ടേലും ദീപക്കിന്‌ പിന്തുണ നൽകി. മൂവർക്കും മൂന്നുവീതം വിക്കറ്റുണ്ട്‌. ബാറ്റിങ്ങിലാകട്ടെ ഓപ്പണിങ്‌ കൂട്ടുകെട്ടിൽ ശിഖർ ധവാനും ശുഭ്‌മാൻ ഗില്ലും ചേർന്ന്‌ അനായാസം വിജയം കണ്ടു. ഇന്ത്യൻ ടീമിൽ മാറ്റങ്ങളുണ്ടാകില്ല. ബംഗ്ലാദേശിനെതിരെ പരമ്പരയിൽ മിന്നുംകളി പുറത്തെടുത്ത സിംബാബ്‌വെയായിരുന്നില്ല ഇന്ത്യക്കെതിരെ. തീർത്തും നിരാശപ്പെടുത്തി. കളത്തിൽ ആരും ഉത്തരവാദിത്വം കാട്ടിയില്ല. പോരായ്‌മകൾ മായ്‌ച്ച്‌ തിരിച്ചുവരാനുള്ള ശ്രമത്തിലാണ്‌ റെഗിസ്‌ ചകബ്വയും കൂട്ടരും. Read on deshabhimani.com

Related News