ലങ്കൻ മുൻനിരയെ ചുട്ടെരിച്ച് സിറാജ്; ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് 51 റൺസ് വിജയലക്ഷ്യം
കൊളംബോ > ആറോവറിൽ ആറ് വിക്കറ്റുമായി മുഹമ്മദ് സിറാജ് നിറഞ്ഞാടിയപ്പോൾ ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് 51 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക 15.2 ഓവറില്‍ 50 റൺസെടുത്തു പുറത്തായി. കളിയുടെ മൂന്നാം പന്തിൽ വിക്കറ്റെടുത്ത് ജസ്പ്രീത് ബുംറയാണ് വിക്കറ്റ് നേട്ടത്തിന് തുടക്കമിട്ടത്. നാലാം ഓവറിൽ സിറാജ് ലങ്കയുടെ നാല് ബാറ്റർമാരെ കൂടാരം കയറ്റിയപ്പോൾ മത്സരം ഇന്ത്യക്ക് അനുകൂലമായി. ആറാം ഓവറിലും 11 ഓവറിലും സിറാജ് വീണ്ടും ഇന്ത്യയ്‌ക്കായി വിക്കറ്റ് നേട്ടം തുടർന്നു. പതും നിസംഗ (4 പന്തിൽ 2), സധീര സമരവിക്രമ (0), ചരിത് അസലങ്ക (0), ധനഞ്ജയ ഡിസില്‍വ (2 പന്തില്‍ 4), ക്യാപ്റ്റൻ ദസുൻ ശനക (0), കുശാല്‍ മെൻഡിസ് (34 പന്തിൽ 17) എന്നിവരാണ് സിറാജ് പുറത്താക്കിയത്. മൂന്ന് റൺസ് വിട്ടുകൊടുത്ത് ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റെടുത്തു. Read on deshabhimani.com