ബോർഡർ ഗവാസ്‌കർ ട്രോഫി; ഇന്ത്യയ്‌ക്ക്‌ ഒൻപത്‌ വിക്കറ്റ്‌ നഷ്‌ടം, ഓസീസിന്‌ 116 റൺസ്‌ ലീഡ്‌



മെൽബൺ > ബോർഡർ ഗവാസ്‌കർ ട്രോഫിയുടെ നാലാം ടെസ്റ്റിന്റെ മൂന്നാം ദിനം അവസാനിച്ചപ്പോൾ ഓസ്‌ട്രേലിയക്ക് ഇന്ത്യക്കെതിരെ 116 റൺസിന്റെ ലീഡ്‌. ആദ്യ ഇന്നിങ്‌സിൽ ഒൻപത്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 358 റൺസുമായു ബാറ്റ്‌ ചെയ്യുകയാണ്‌ ഇന്ത്യ ഇപ്പോൾ. സെഞ്ചുറി തകച്ച നിതീഷ്‌ കുമാർ റെഡ്ഡി (105*), അവസാനക്കാരനായി ക്രീസിലെത്തിയ മുഹമ്മദ്‌ സിറാജ്‌ (2*) എന്നിവരാണ്‌ ഇപ്പോൾ ക്രീസിൽ. 164ന്‌ അഞ്ച്‌ എന്ന നിലയിലായിരുന്നു മൂന്നാം ദിനം ഇന്ത്യ ബാറ്റിങ്‌ ആരംഭിച്ചത്‌. ഋഷഭ്‌ പന്തും രവീന്ദ്ര ജഡേജയുമായിരുന്നു മൂന്നാം ദിനം കളി ആരംഭിക്കുമ്പോൾ ക്രീസിൽ. അവിടെ നിതീഷ്‌ കുമാർ റെഡ്ഡിയും വാഷിങ്‌ ടൺ സുന്ദറും (50) ചേർന്ന്‌ ഇന്ത്യയെ മത്സരത്തിലേക്ക്‌ തിരിച്ച്‌ കൊണ്ട്‌ വരാൻ ശ്രമിച്ചെങ്കിലും അർധ സെഞ്ച്വറി തികച്ചതോടെ വാഷിങ്‌ ടണ്ണിന്റെ വിക്കറ്റ്‌ നഷ്‌ടമാവുകയായിരുന്നു. തുടർന്നെത്തിയ ബുമ്രയും ഉടനെ മടങ്ങി. നേരത്തെ ഓസീസ്‌ സ്‌റ്റീവ്‌ സ്‌മിത്തിന്റെ സെഞ്ചുറിയുടെ ബലത്തിൽ ആദ്യ ഇന്നിങ്‌സിൽ 474 റൺസെടുത്തിരുന്നു. Read on deshabhimani.com

Related News