അശ്വാഭ്യാസത്തിൽ ചരിത്രമെഴുതി ഇന്ത്യ; ഏഷ്യൻ ഗെയിംസിൽ മൂന്നാം സ്വർണം
ഹാങ്ചൗ> അശ്വാഭ്യാസത്തിൽ ചരിത്രമെഴുതി ഏഷ്യൻ ഗെയിംസിൽ മൂന്നാം സ്വർണം സ്വന്തമാക്കി ഇന്ത്യ. അശ്വാഭ്യാസം ഡ്രസ്സേജ് വിഭാഗത്തിലാണ് ഇന്ത്യ സ്വർണം നേടിയത്. ടീം ഇനത്തിൽ സുദിപ്തി ഹജേല, ദിവ്യാകൃതി സിങ്, ഹൃദയ് വിപുൽ ഛെദ്ദ, അനുഷ് അഗർവല്ല എന്നിവരാണ് വിജയിച്ചത്. 41 വർഷത്തിനു ശേഷമാണ് അശ്വാഭ്യാസത്തിൽ ഇന്ത്യ സ്വർണം നേടുന്നത്. Read on deshabhimani.com