ഫ്രാൻസ്‌ x ഇംഗ്ലണ്ട്‌ ക്വാർട്ടർ

image credit FIFA WORLD CUP twitter


ലോകകപ്പ്‌ ക്വാർട്ടറിൽ നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ്‌ ഇംഗ്ലണ്ടിനെ നേരിടും. പ്രീക്വാർട്ടറിൽ പോളിഷ്‌ കോട്ട തകർത്താണ്‌(3–-1) ഫ്രഞ്ച്‌ പടയോട്ടം. ഇംഗ്ലണ്ട്‌ സെനെഗലിനെ മൂന്നുഗോളിന്‌ തോൽപ്പിച്ചു. ഫ്രാൻസിനായി കിലിയൻ എംബാപ്പെ രണ്ടുതവണയും ഒളിവർ ജിറൂ ഒരിക്കലും നിറയൊഴിച്ചപ്പോൾ പോളണ്ട്‌ കീഴടങ്ങി. പെനൽറ്റിയിലൂടെ റോബർട്ട്‌ ലെവൻഡോവ്‌സ്‌കി പോളണ്ടിനായി ഒരു ഗോൾ മടക്കി. ഫ്രഞ്ച്‌ പടയോട്ടം ചെറുത്തുനിന്ന പോളിഷുകാർ ഇടവേള അതിജീവിക്കുമെന്ന്‌ കരുതവേയാണ്‌ ഗോൾ പിറന്നത്‌. എംബാപ്പെയുടെ പാസിൽ ജിറൂ അനായാസം ലക്ഷ്യംകണ്ടു. കളിയിലുടനീളം വേഗവും മിടുക്കുംകൊണ്ട്‌ വിസ്‌മയിപ്പിച്ച എംബാപ്പെ രണ്ടാംപകുതിയിൽ വിജയമുറപ്പിച്ച്‌ രണ്ട്‌ ഗോൾ നേടി. ജോർദാൻ ഹെൻഡേഴ്‌സൺ ഹാരി കെയ്‌ൻ, ബുകായോ സാക്ക എന്നിവരാണ്‌ ഇംഗ്ലസണ്ടിനായി ലക്ഷ്യംകണ്ടത്‌. പത്തിന്‌ രാത്രി 12.30നാണ്‌ ക്വാർട്ടർ. രണ്ട്‌ ഏഷ്യൻ ടീമുകൾ തിങ്കളാഴ്‌ച  ക്വാർട്ടർ തേടിയിറങ്ങും. രാത്രി എട്ടരയ്ക്ക്‌ ജപ്പാൻ ക്രൊയേഷ്യയെയും 12.30ന്‌ ദക്ഷിണകൊറിയ ബ്രസീലിനെയും നേരിടും. ഗ്രൂപ്പ്‌ ഇയിൽ ജർമനിയെയും സ്‌പെയ്‌നിനെയും കീഴടക്കിയാണ്‌ ജപ്പാന്റെ വരവ്‌. ഏഴാംലോകകപ്പ്‌ കളിക്കുന്ന ജപ്പാൻ ഇതുവരെ ക്വാർട്ടറിൽ കടന്നിട്ടില്ല. ക്രൊയേഷ്യ നിലവിലെ റണ്ണറപ്പാണ്‌. അവസാന മത്സരത്തിൽ പോർച്ചുഗലിനെ കീഴടക്കിയ ആത്മവിശ്വാസവുമായാണ്‌ കൊറിയ ബ്രസീലിനുമുന്നിൽ എത്തുന്നത്‌. Read on deshabhimani.com

Related News