പഴയ തട്ടകത്തിലേക്ക് വീണ്ടും ഫെർണാണ്ടീന്യോ
റിയോ ഡി ജനീറോ മാഞ്ചസ്റ്റർ സിറ്റി വിട്ട ബ്രസീൽ ഡിഫൻസീവ് മിഡ്‌ഫീൽഡർ ഫെർണാണ്ടീന്യോ പഴയ ക്ലബ്ബിലേക്ക്. ബ്രസീൽ ക്ലബ് അത്‌ലറ്റികോ പാരനായെൻസുമായി മുപ്പത്തേഴുകാരൻ ധാരണയിലെത്തി. 2002ൽ ഈ ടീമിലൂടെയാണ് ഫെർണാണ്ടീന്യോ പ്രൊഫഷണൽ ഫുട്‌ബോളിൽ അരങ്ങേറ്റം കുറിച്ചത്. ഒമ്പതുവർഷം സിറ്റിക്കായി കളിച്ച ഫെർണാണ്ടീന്യോ 13 കിരീടങ്ങൾ നേടി. ‘ഒരുപാട് ക്ലബ്ബുകളിൽനിന്ന് വാഗ്‌ദാനങ്ങളുണ്ടായി. എന്നാൽ, തുടങ്ങിയിടത്ത് അവസാനിപ്പിക്കുന്നതാണ് ഏറ്റവും സന്തോഷകരം’– -ഫെർണാണ്ടീന്യോ പറഞ്ഞു. Read on deshabhimani.com