മൊറോക്കോ കരുത്തിൽ ബ്രസീൽ വീണു; ജയം 2-1ന്

twitter.com/EnMaroc


റാബറ്റ്> ഖത്തർ ലോകകപ്പിനു ശേഷം ആദ്യമായി കളിക്കാനിറങ്ങിയ ബ്രസീൽ മൊറോക്കോ കരുത്തിനു മുൻപിൽ തോറ്റുമടങ്ങി. സൗഹൃദ മത്സരത്തിൽ ലോകകപ്പിലെ തകർപ്പൻ പ്രകടനം മൊറോക്കോ ആവർത്തിച്ചപ്പോൾ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബ്രസീലിന്റെ തോൽവി. ഇതോടെ അഞ്ച് തവണ ലോക ചാമ്പ്യൻമാരായ ബ്രസീലിനെതിരെ മൊറോക്കോ ആദ്യ വിജയം കുറിച്ചു. 29-ാം മിനിട്ടിൽ ബൗഫലിലൂടെയാണ് മൊറോക്കോ മുന്നിലെത്തിയത്.  67-ാം മിനിട്ടിൽ കാസെമിറോ ബ്രസീലിൻ്റെ സമനില ഗോൾ നേടി. എന്നാൽ  79-ാം മിനിട്ടിൽ അബ്ദെൽഹാമിദ് സാബിരിയുടെ ഗോളിലൂടെ മൊറോക്കോ ജയമുറപ്പിച്ചു. യുവതാരങ്ങൾക്ക് അവസരം നൽകിയാണ് ബ്രസീൽ ഇറങ്ങിയത്. റോണി, ആന്ദ്രേ സാന്റോസ് എന്നിവർ ബ്രസീലിനു വേണ്ടി അരങ്ങേറ്റം കുറിച്ചു.   Read on deshabhimani.com

Related News