ഏഷ്യൻ ​ഗെയിംസ്: ബോക്‌സിങ്ങിൽ ലോവ്‌ലിന ഫൈനലിൽ; പ്രീതി പവാറിന് വെങ്കലം

പ്രീതി പവാർ, ലോവ്‌ലിന ബോർഗോഹെയ്ൻ India_AllSports twitter


ഹാങ്ചൗ > 2023 ഏഷ്യൻ ​ഗെയിംസിൽ ബോക്‌സിങ്ങിൽ ഇന്ത്യയ്‌ക്ക് മെഡൽ നേട്ടം. വനിതകളുടെ 54 കിലോ​ഗ്രാമിൽ പ്രീതി പവാറാണ് വെങ്കലം നേടിയത്. നിലവിലെ  ചാമ്പ്യൻ ചൈനയുടെ ചാങ് യുവാനോടാണ് സെമി ഫൈനലിൽ പ്രീതി പരാജയപ്പെട്ടത്. സെമിയിൽ തായ്‌ലൻഡ് താരത്തെ പരാജയപ്പെടുത്തിയാണ് ലോവ്‌ലിന ബോർഗോഹെയ്ൻ ഫൈനലിലേക്ക് കടന്നത്. വനിതകളുടെ 75 കിലോ​ഗ്രാം വിഭാഗത്തിലാണ് ലോവ്‌ലിന മെഡൽ ഉറപ്പിച്ചത്. പാരിസ് ഒളിമ്പിക്‌സ് യോഗ്യതയും നേടിയിട്ടുണ്ട്. ഈ വിഭാഗത്തിൽ നിലവിലെ ലോക ചാമ്പ്യൻ കൂടിയാണ് ലോവ്‌ലിന. ഹാങ്ചൗവിൽ ഒളിംപിക്‌സ് യോഗ്യത ഉറപ്പിക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് ലോവ്‌ലിന. നേരത്തെ നിഖാത് സരീൻ, പ്രീതി പവാർ, പർവീൺ ഹൂഡ എന്നിവരും ഒളിംപിക് ബെർത്ത് ഉറപ്പിച്ചിരുന്നു.   4 Indian Boxers who have booked spot for Paris Olympics: ✨ Nikhat Zareen (50kg) ✨ Preeti Pawar (54kg) ✨ Parveen Hooda (57kg) ✨ Lovlina Borgohain (75kg) #IndiaAtAsianGames #AGwithIAS #AsianGames2023 pic.twitter.com/WgFdeisb59 — India_AllSports (@India_AllSports) October 3, 2023 Read on deshabhimani.com

Related News