ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ കുതിപ്പ്; നാലാം സ്വർണം
ഹാങ്ചൗ> ഏഷ്യൻ ഗെയിംസിൽ ഇന്ത്യ മെഡൽവേട്ട തുടരുന്നു. 25 മീറ്റർ പിസ്റ്റൽ ഷൂട്ടിങ്ങ്‍ ടീം ഇനത്തിലും ഇന്ത്യയ്ക്ക് സ്വർണം. ഷൂട്ടിങ്ങിൽ ഇന്ത്യൻ വനിതകൾ സ്വർണവും വെള്ളിയും സ്വന്തമാക്കി. വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ടീം ഇനത്തിൽ ഇന്ത്യ ഒന്നാമതെത്തി്. മനു ഭാകർ, ഇഷ സിങ്, റിഥം സാങ്‌വാൻ എന്നിവരടങ്ങിയ ടീമാണ് സ്വർണത്തിലേക്ക് ഷൂട്ട് ചെയ്തത്. മനു ഭാകർ, എഷ സിങ്, റിതം സങ്‍വാൻ എന്നിവരടങ്ങുന്ന സംഘമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ഇതോടെ സ്വർണനേട്ടം നാലായി. നേരത്തെ വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷനിൽ ഇന്ത്യൻ ടീം വെള്ളി നേടിയിരുന്നു. സിഫ്റ്റ് കൗർ സംറ, ആഷി ഛൗക്സെ, മനിനി കൗശിക് എന്നിവരടങ്ങിയ ടീമാണ് രണ്ടാമതെത്തിയത്. Read on deshabhimani.com