ഏഷ്യൻ ഗെയിംസ്‌ ഫുട്‌ബോൾ: സുനിൽ ഛേത്രിയുടെ ​ഗോളിൽ ഇന്ത്യയ്ക്ക് ജയം



ഹാങ്‌ചൗ> ഏഷ്യാ ​ഗെയിംസ് ഫുട്ബോൾ ​ഗ്രൂപ്പ് മത്സരത്തിൽ ബംഗ്ലാദേശിനെ എതിരില്ലാത്ത ഒരു ​ഗോളിന് തകർത്ത് ഇന്ത്യയ്‌ക്ക് വിജയം. 85-ാം മിനിറ്റിൽ ക്യാപ്‌റ്റൻ സുനിൽ ഛേത്രിയുടെ പെനാൽറ്റി ​ഗോളാണ് ഇന്ത്യയ്‌ക്ക് വിജയവഴി തുറന്നത്. ജയത്തോടെ ആദ്യ മത്സരത്തിൽ ചൈനയോടേറ്റ കനത്ത തോൽവിയിൽ നിന്ന് ഇന്ത്യയ്‌ക്ക് ആശ്വാസമായി. കവിഞ്ഞ ദിവസം നടന്ന മത്സരത്തിൽ 5-1നാണ് ഇന്ത്യ ചൈനയോടെ തോറ്റത്. 24ന്‌ മ്യാൻമറിനോടാണ് അടുത്തമത്സരം   Read on deshabhimani.com

Related News