ഏഷ്യൻ ഗെയിംസ്: ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; നേട്ടം ഷൂട്ടിങ്ങിൽ
ഹാങ്ചൗ > 2023 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം. 10 മീറ്റർ എയർ റൈഫിൾ ടീം വിഭാഗത്തിലാണ് ഇന്ത്യയുടെ പുരുഷ താരങ്ങൾ സ്വർണം നേടിയത്. രുദ്രാംക്ഷ് പാട്ടിൽ, ഐഷ്വാരി പ്രതാപ് സിങ് തോമർ, ദിവ്യാൻഷ് പൻവർ എന്നിവരാണ് സ്വർണം കരസ്ഥമാക്കിയത്. 1893 പോയിന്റാണ് നേടിയത്. ലോക റെക്കോര്‍ഡോടെയാണ് ഇന്ത്യൻ താരങ്ങൾ സ്വര്‍ണം വെടി വച്ചിട്ടത്. മൂന്നുപേരും വ്യക്തിഗത ഫൈനലിലേക്കും യോഗ്യത നേടിയിട്ടുണ്ട്. കൊറിയ രണ്ടാം സ്ഥാനവും ചൈന മൂന്നാം സ്ഥാനവുംകരസ്ഥമാക്കി. റോവിങിലും ഇന്ത്യ മെഡല്‍ നേടി. പുരുഷ വിഭാഗം ടീം ഇനത്തില്‍ 4 പേരടങ്ങിയ ടീമാണ് വെങ്കലം നേടിയത്. 6.10.81 സമയത്തിനുള്ളില്‍ ഫിനിഷ് ചെയ്താണ് ഇന്ത്യന്‍ ടീം വെങ്കലം നേടിയത്. നിലവിൽ ഒരു സ്വർണവും മൂന്ന് വീതം വെള്ളിയും വെങ്കലവുമായി 7 മെഡലുകളാണ് ഇന്ത്യയുടെ നേട്ടം. Read on deshabhimani.com