നീന്തൽക്കുളത്തിൽ ചൈനീസ് പൊന്ന്
ഹാങ്‌ചൗ നീന്തൽക്കുളം പതിവുപോലെ ചൈനയുടെ സ്വന്തമായി. 15 സ്വർണമുൾപ്പെടെ 32 മെഡലുകളാണ് ഹാങ്‌ചൗ ഗെയിംസിൽ ഇതിനകം നേടിയത്. മൂന്നുദിവസംകൂടി നീന്തൽ മത്സരങ്ങളുണ്ട്. രണ്ടാമതുള്ള ദക്ഷിണ കൊറിയക്ക് ആകെ രണ്ടുസ്വർണമാണ് കിട്ടിയത്. പുരുഷവിഭാഗത്തിൽ ഷു ജിയാവു 50, 100 മീറ്റർ ബാക്‌സ്‌ട്രോക്കിൽ സ്വർണം നേടി. വനിതകളിൽ ലി ബിങ്‌ജിയായിരുന്നു താരം. ഫ്രീസ്‌റ്റൈൽ 400ലും 1500ലും ഗെയിംസ് റെക്കോഡോടെ ചാമ്പ്യനായി. വനിതകളുടെ 200 മീറ്റർ ബാക്‌സ്‌ട്രോക്കിൽ ഇരുപതുകാരി പെങ് ഷുവേയി സ്വർണം നേടി. ചൈനയ്‌ക്ക് ഗെയിംസിൽ ആകെ 53 സ്വർണമുൾപ്പെടെ 95 മെഡലുകളായി. Read on deshabhimani.com