ഏഷ്യൻ ​ഗെയിംസ് 2023: ഇന്ത്യയ്‌ക്ക് ആദ്യമെഡൽ; ഷൂട്ടിങ്ങിലും തുഴച്ചിലിലും വെള്ളി

ANI Twitter


ഹാങ്ചൗ > ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ. 10 മീറ്റർ എയർ റൈഫിളിൽ ഇന്ത്യയുടെ വനിതാ ടീം വെള്ളി നേടി. ആഷി ചൗക്‌സി, റമിത, മെഹുലി ഘോഷ് എന്നിവരുടെ സംഘമാണ് വെള്ളി നേടിയത്. റമിതയും മെഹൂലിയും വ്യക്തി​ഗത ഫൈനലിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തുഴച്ചിലിലും ഇന്ത്യ വെള്ളി നേടി. ലൈറ്റ്‌ വെയ്‌റ്റ് ഡബിൾ സ്‌കൾസിൽ അർജുൻ ലാൽ – അരവിന്ദ് സിംഗ് കൂട്ടുകെട്ടാണ് വെള്ളി നേടിയത്. 655 അംഗ ഇന്ത്യൻ സംഘമാണ് ഇത്തവണ ​ഗെയിംസിൽ മാറ്റുരയ്‌ക്കുന്നത്. Read on deshabhimani.com

Related News