പാകിസ്ഥാനെതിരെ രോഹിതിനും ഗില്ലിനും അർധസെഞ്ച്വറി; മഴ കാരണം മത്സരം നിർത്തിവെച്ചു
കൊളംബോ> ഏഷ്യാകപ്പ് ഏകദിന ക്രിക്കറ്റ് മത്സരത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ഇന്ത്യൻ ഓപണർമാരാ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും അർധസെഞ്ച്വറികളുമായി കളം നിറഞ്ഞു. രോഹിത് 49 പന്തിൽ 56 റൺസും ശുഭ്മാൻ ഗിൽ 52 പന്തിൽ 58 റൺസും നേടി പുറത്തായി. മത്സരം മഴ കാരണം തടസ്സപ്പെടുമ്പോൾ 24.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 147 റൺസെന്ന നിലയിലാണ് ഇന്ത്യ. Read on deshabhimani.com